ജുവല്‍ ഒറാം മുത്തങ്ങ സന്ദര്‍ശിക്കും
ദില്ലി: കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി ജുവല്‍ ഒറാം മാര്‍ച്ചില്‍ മുത്തങ്ങയില്‍ സന്ദര്‍ശനം നടത്തും.
ഒറാമിനെ വയനാട്ടിലേക്ക് അയയ്ക്കാന്‍ ബി ജെ പി സംസ്ഥാന യൂണിറ്റ് കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയ്ക്ക് സ്വാധീനം ചെലുത്താനുള്ള അവസരമാണ് മുത്തങ്ങ സംഭവമെന്ന് സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
വയനാട് ആദിവാസി ജില്ലയായി പ്രഖ്യാപിക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്ന് ഒറാം പറഞ്ഞു. ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തുന്നതിന് മുമ്പ് വനംഭൂമി കൈയേറിയവരെ ഒഴിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ ഭാഗമായതിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സജീവമായിരുന്നു ഒറാം.
മുത്തങ്ങ സംഭവത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആദിവാസി പ്രശ്നം സംസ്ഥാനത്തെ പ്രതിരോധ ഇടതുപക്ഷ സംഘടനകളുടെ നിയന്ത്രണത്തിലാവുമെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍.












Click it and Unblock the Notifications