മദ്നിയെ കേരളത്തിലേക്ക് അയയ്ക്കില്ല
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയെ പ്രത്യേക കോടതിയുടെ വിചാരണയ്ക്കായല്ലാതെ മറ്റെവിടെയും ഹാജരാക്കേണ്ടതില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു.
സര്‍ക്കാരിന്റെ ഉത്തരവ് കോയമ്പത്തൂര്‍ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ ഇക്കാര്യം അറിയിയ്ക്കും.
കേരളത്തിലുള്ള 11 കേസുകളില്‍ വിചാരണയ്ക്കായി മദ്നിയെ മാര്‍ച്ച് നാലിന് മുമ്പ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോയമ്പത്തൂര്‍ ജയില്‍ സൂപ്രണ്ടിന് നേരത്തെ നോട്ടീസയച്ചിരുന്നു.












Click it and Unblock the Notifications