Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈകോടതി വിധി നടപ്പിലാക്കണം

കോഴിക്കോട്: ആവശ്യമായ യോഗ്യതയോ അംഗീകാരമോമ ഇല്ലാത്ത വൈദ്യന്മാര്‍ ചികിത്സ നടത്തരുതെന്ന ഹൈക്കോടതി വിധി ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണെമന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ആവശ്യമായ യോഗ്യതയൊ അംഗീകാരമോ ഇല്ലാതെ 20,000ലേറെ പേര്‍ സംസ്ഥാനത്ത് വൈദ്യന്മാരായി ചികിത്സ നടത്തുന്നുണ്ടെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. ദിലീപ്കുമാര്‍ പറഞ്ഞു. തിരുവിതാംകൂര്‍-കൊച്ചി മെഡിക്കല്‍ പ്രാക്ടീഷണനേഴ്സ് നിയമത്തിന്റെയും ഇന്ത്യന്‍ മെഡിഡിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിയമത്തിന്റെയും ലംഘനമാണിതെന്ന് കോടതി വ്യക്തമാക്കിയിരുന്നതാണ്.

പാരമ്പര്യമായി ചികിത്സ നടത്തുന്നവരുടെ മുഴുവന്‍ ലിസ്റും തയ്യാറാക്കുക സര്‍ക്കാരിന് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം. എന്നാല്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തുന്ന പുതിയ ആളുകളെയെങ്കിലും തടയാന്‍ സര്‍ക്കാരിന് കഴിയണം.

സംസ്ഥാന സര്‍ക്കാരിനും പരമ്പരാഗത വൈദ്യ കൗണ്‍സില്‍ രജിസ്ട്രാര്‍ക്കും ഡി ജി പിയ്ക്കും ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ടെന്ന് ദിലീപ്കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+