പ്രതിജ്ഞ: മുസ്ലിം ലീഗ് അംഗങ്ങള്‍ രാജിവയ്ക്കണം
തിരുവനന്തപുരം: അല്ലാഹുവിന്റെ പേരില്‍ നിയമസഭയില്‍ സത്യപ്രതിജ്ഞയെടുത്ത മുസ്ലിം ലീഗ് എം എല്‍ എമാര്‍ രാജിവയ്ക്കണമെന്ന് ഭാരതീയ യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ജെ എസ് എസ് എം എല്‍ എ ഉമേഷ് ചള്ളിയില്‍ നാരായണഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍ മുസ്ലിം ലീഗ് എം എല്‍ എമാര്‍ രാജിവയ്ക്കേണ്ടതാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എം. ടി. രമേഷ് പറഞ്ഞു.
ഭരണഘടനയില്‍ പറയുന്ന പ്രകാരം ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുകയോ ദൃഢപ്രതിജ്ഞയോ ചെയ്യാതെ അല്ലാഹുവിന്റെ പേരില്‍ പ്രതിജ്ഞയെടുത്ത മുസ്ലിം ലീംഗ് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കണം.
മുസ്ലിം ലീഗ് നേതൃത്വം ഭരണഘടനയെ മാനിയ്ക്കുന്നുണ്ടെങ്കില്‍ എം എല്‍ എമാരോട് രാജിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് രമേഷ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications