മുത്തങ്ങ: ഹര്‍ജ്ജി ഹൈകോടതി തള്ളി
കൊച്ചി: ഫിബ്രവരി 19 ന് മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സി ബി ഐ യെക്കൊണ്ട് അന്വേഷിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കി പൊതു താല്പര്യ ഹര്‍ജി ഹൈകോടതി തള്ളി.
ചീഫ് ജസ്റിസ് ജെ എല്‍ ഗുപ്ത, കുര്യന്‍ ജോസഫ് ജഡ്ജി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് റിട്ട് തള്ളിയത്. വികലമായ ചില വെളിപ്പെടുത്തല്‍ കണക്കിലെടുത്ത് കോടതിയ്ക്ക് ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വിധികള്‍ പ്രഖ്യാപിയ്ക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പരാതിക്കാരന് മുത്തങ്ങ സംഭവത്തെക്കുറിച്ച് നേരിട്ട് യാതൊന്നും അറിയില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂരിലെ വക്കീലായ വില്യം ജോണ്‍ ആണ് പൊതുതാല്പര്യ ഹര്‍ജ്ജി നല്‍കിയിരുന്നത്












Click it and Unblock the Notifications