പിള്ളയെ മന്ത്രിയാക്കേണ്ട: എം. പി. ഗംഗാധരന്‍
തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയെ മന്ത്രിയാക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ വിഭിന്നാഭിപ്രായം.
പിള്ളയെ മന്ത്രിയാക്കുന്നതില്‍ വിയോജിപ്പുണ്ടെന്ന് ഐ ഗ്രൂപ്പിലെ പ്രമുഖനായ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അതേ സമയം പിള്ളയ്ക്ക് മന്ത്രിയാവുന്നതില്‍ പ്രശ്നമൊന്നുമില്ലെന്നും ഗംഗാധരന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായിരിക്കമെന്നും കരുണാകരന്‍ പറയുന്നു.
ഇടമലയാര്‍ കേസില്‍ പിള്ള കുറ്റക്കാരനാണെന്ന കീഴ്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പിള്ളയെ മന്ത്രിയാക്കുന്നതില്‍ ഗംഗാധരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഗണേഷ്കുമാര്‍ മന്ത്രിയായി തുടരുന്നതാണ് നല്ലന്നുെം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
അതേ സമയം ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി ആരെയും മുഖ്യമന്ത്രിയുടെ അടുത്തേക്ക് അയച്ചിട്ടില്ലെന്നാണ് കരുണാകരന്‍ പറയുന്നത്. പിള്ളയെ മന്ത്രിയാക്കുന്നതില്‍ ഐ ഗ്രൂപ്പില്‍ രണ്ടു പക്ഷമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അതിനിടെ പിള്ള മന്ത്രിസ്ഥാനമേല്‍ക്കുന്നതു സംബന്ധിച്ച് ഔപചാരികമായ തീരുമാനമെടുക്കാന്‍ മാര്‍ച്ച് നാല് ചൊവാഴ്ച കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി യോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications