മന്ത്രി: കേരള കോണ്‍ഗ്രസ് തീരുമാനം പിന്നീട്
തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ള മന്ത്രിയാകുന്നതു സംബന്ധിച്ച് യു ഡി എഫിന്റെ നിലപാടറിഞ്ഞതിന് ശേഷം തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് (ബി)സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ഗതാഗത മന്ത്രി സ്ഥാനത്തുനിന്നുള്ള കെ. ബി. ഗണേഷ്കുമാറിന്റെ രാജി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയായിരിക്കും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നത്.
പിള്ളയെ മന്ത്രിയാക്കുന്നതു സംബന്ധിച്ച് യു ഡി എഫ് നിര്‍വാഹക സമിതിയാണ് തീരുമാനമെടുക്കുക. നിര്‍വാഹക സമിതിയുടെ തീരുമാനമറിഞ്ഞ ശേഷമായിരിക്കും കേരള കോണ്‍ഗ്രസിന്റെ തീരുമാനം.
ബാലകൃഷ്ണപിള്ള മന്ത്രിയാവണമെന്ന അഭിപ്രായമാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ മിക്കവരും പ്രകടിപ്പിച്ചത്. യു ഡി എഫ് പച്ചക്കൊടി വീശിയാല്‍ ബാലകൃഷ്ണപിള്ള മന്ത്രിയാവുമെന്ന് മിക്കവാറും ഉറപ്പാണ്.
ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്നതിനാല്‍ അദ്ദേഹത്തെ മന്ത്രിയാക്കരുതെന്ന വാദം ഉയര്‍ന്നിട്ടുണ്ടെങ്കിലും യു ഡി എഫില്‍ പൊതുവെ പിള്ള മന്ത്രിയാവുന്നതിനോട് യോജിപ്പാണുള്ളത്.












Click it and Unblock the Notifications