ഖത്തര്‍ എയര്‍വേസ് വിമാനം വ്യാഴാഴ്ച മുതല്‍
കൊച്ചി: ഖത്തര്‍ എയര്‍ വേസ് കൊച്ചിയില്‍ നിന്ന് മാര്‍ച്ച് ആറ് വ്യാഴാഴ്ച മുതല്‍ വിമാനം പറത്തും.
ദോഹയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ എട്ടേകാലിന് എത്തുന്ന വിമാനം ഒമ്പതരയോടെ മടങ്ങിപോകും.എല്ലാ ആഴ്ചയും ഖത്തര്‍ എയര്‍വേസിന്റെ മൂന്ന് സര്‍വീസുകള്‍ ഉണ്ടാവും. വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിയ്ക്കും ഇത്.
വ്യാഴാഴ്ചകളില്‍ 18 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളും 194 എക്കോണമി ക്ലാസ് സീറ്റുകളും ഉള്ള വിമാനമാണ് ഓടിയ്ക്കുന്നത്. മറ്റ് ദിവസങ്ങളില്‍ 12 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളും 132 എക്കോണമി ക്ലാസ് സീറ്റുകളും ഉള്ള വിമാനമായിരിയ്ക്കും യാത്ര നടത്തുക.












Click it and Unblock the Notifications