തിരുവനന്തപുരത്ത് പട്ടിണി മരണം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയ്ക്കടുത്ത് ധനുവച്ചപുരത്ത് ഒരു സ്ത്രീ പട്ടിണി കാരണം മരിച്ചു. അയ്യപ്പന്റെ ഭാര്യ കുശല കുമാരി (44) ആണ് മരിച്ചത്. മാര്‍ച്ച് മൂന്ന് തിങ്കളാഴ്ചയാണ് കുശല മരിച്ചത്.
വീട്ടില്‍ വരുമാനം ഉണ്ടായിരുന്നത് അയ്യപ്പന് മാത്രമാണ്. എന്നാല്‍ അയ്യപ്പന്‍ അസുഖം കാരണം കിടപ്പിലായതാണ് വിഷമമായത്. കഴിഞ്ഞ ഏഴ് വര്‍ഷമായി അയ്യപ്പന്‍ കിടപ്പിലാണ്. ജോലി ചെയ്ത് അയ്യപ്പനെക്കൂടി പുലര്‍ത്താനുള്ള ആരോഗ്യം കുശലകുമാരിയ്ക്കും ഉണ്ടായിരുന്നില്ല. പഞ്ചായത്ത് ഇവര്‍ക്ക് രണ്ട് സെന്റ് ഭൂമിയില്‍ ഒരു വീട് പണിഞ്ഞുകൊടുത്തിരുന്നു.
അയ്യപ്പന്‍-കുശല ദമ്പതിമാരുടെ മകള്‍ ധനുവച്ചപുരം സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിയ്ക്കുകയാണ്. അസുഖം ബാധിച്ച കുശലയെ അയല്‍ വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൂടെ ഇരിയ്ക്കാന്‍ ആരുമില്ലാത്തതുകൊണ്ട് ആശുപത്രി അധികൃതര്‍ അവരെ ആശുപത്രിയില്‍ നിന്ന് പറഞ്ഞ് വിട്ടു. ആഹാരവും മരുന്നും കൊടുക്കാന്‍ കൂടെ നില്‍ക്കാനായി ആരെയെങ്കിലും കണ്ടെത്താനായി കുശലയ്ക്കോ അയ്യപ്പനോ കഴിഞ്ഞില്ല. വീട്ടില്‍ വന്ന് കഴിഞ്ഞപ്പോള്‍ കുശലയുടെ അസുഖം കൂടി. തുടര്‍ന്നായിരുന്നു മരണം.


Click it and Unblock the Notifications