42 എംഎല്‍എമാരില്‍ 38 പേരും മന്ത്രിമാര്‍!
ഷില്ലോംഗ്: നാല് പേര്‍ കൂടി മന്ത്രിയായിരുന്നുവെങ്കില്‍ ഭരണപക്ഷത്തെ എല്ലാ എം എല്‍ എമാരും മന്ത്രിമാരാവുന്നുവെന്ന അപൂര്‍വമായ ക്രെഡിറ്റ് മേഘാലയയില്‍ അധികാരമേറ്റ ഡി.ഡി. ലാപാംഗ് സര്‍ക്കാരിന് ലഭിച്ചേനെ!
മാര്‍ച്ച് നാല് ചൊവാഴ്ച മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത് ഭരണമുന്നണിയിലെ 38 പേര്‍! ഭരണമുന്നണിയായ മേഘാലയ ജനാധിപത്യ സഖ്യത്തിന് ആകെയുള്ളത് 42 എം എല്‍ എമാര്‍. 28 പേര്‍ കാബിനറ്റ് മന്ത്രിമാരും 10 പേര്‍ സഹമന്ത്രിമാരുമാണ്.
ഇങ്ങനെയൊരു ജംബോ മന്ത്രിസഭ രൂപീകരിച്ചതില്‍ അനൗചിത്യമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി ലാപാംഗിന്റെ നിലപാട്. വലിയ മന്ത്രിസംഘത്തിന് കൂടുതല്‍ നല്ല ഭരണം കാഴ്ചവയ്ക്കാനാവുമെന്നാണ് അദ്ദേഹം പറയുന്നത്.
മേഘാലയത്തില്‍ ആര്‍ക്കും കേലവഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് അവസാന നിമിഷം കോണ്‍ഗ്രസ് മുന്‍കൈയെടുത്താണ് മന്ത്രിസഭ രൂപീകരിച്ചത്. എം ഡി പി, എച്ച് എസ് ഡി പി, കെ എച്ച് എന്‍ എ എം എന്നിവര്‍ക്ക് പുറമെ നാല് സ്വതന്ത്രരും ഭരണമുന്നണിയിലുണ്ട്.












Click it and Unblock the Notifications