സ്കൂളില്‍ ഭ്രഷ്ട്രരായ കുട്ടികള്‍ക്ക് വീട്ടില്‍ സ്കൂള്‍
കൊല്ലം: ചാത്തന്നൂര്‍ കൈതക്കുഴി സര്‍ക്കാര്‍ എയ്ഡഡ് എല്‍ പി സ്കൂളിലെ എച്ച് ഐ വി പോസിറ്റീവായ രണ്ട് കുട്ടികള്‍ക്കായി അവരുടെ വീട്ടില്‍ പ്രത്യേക സ്കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
താത്പര്യമുള്ളവരെ പ്രത്യേക സ്കൂളില്‍ അധ്യാപകരായി നിയമിക്കും. വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായവും വൈദ്യ സഹായവും നല്‍കും.
കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ അധ്യാപക രക്ഷാകര്‍തൃസമിതി പ്രതിഷേധിക്കുകയും വിദ്യാര്‍ഥികള്‍ സ്കൂളിലെത്താതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രത്യേക സ്കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
കൈതക്കൂഴില്‍ സ്കൂളില്‍ മാര്‍ച്ച് നാല് ചൊവാഴ്ച ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി രക്ഷാകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടിയിരുന്നു. യോഗത്തില്‍ രക്ഷാകര്‍തൃസമിതി വിട്ടവീഴ്ചയ്ക്ക് തയ്യാറായില്ല. തുടര്‍ന്നാണ് പ്രത്യേക സ്കൂള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എച്ച് ഐ വി പോസിറ്റീവാ. ബെന്‍സി (ഏഴ്) യെയും ബെന്‍സണെയും ( അഞ്ച്) കഴിഞ്ഞ മാസം സ്കൂളില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായത്. 112 വിദ്യാര്‍ഥികളും ക്ലാസുകളിലെത്താത്തതിനെ തുടര്‍ന്ന് സ്കൂളിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു.












Click it and Unblock the Notifications