ദുബായിലേക്കുള്ള വിമാനക്കൂലി കുറയുന്നു
കൊച്ചി: കൂടുതല്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സുകള്‍ കൊച്ചിയില്‍ നിന്നും വിമാന സര്‍വീസ് ആരംഭിച്ചതോടെ ഗള്‍ഫിലേക്കുള്ള യാത്രാനിരക്കില്‍ സാരമായ കുറവ് വന്നു. അടുത്ത മാസത്തോടെ കുറഞ്ഞത് മൂന്ന് എയര്‍ലൈന്‍സുകളെങ്കിലും കൊച്ചിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമ്പാേേള്‍ ടിക്കറ്റ് നിരക്ക് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ എയര്‍ലൈന്‍സുകള്‍ ടിക്കറ്റ് നിരക്കില്‍ വന്‍കുറവ് വരുത്തുമെന്ന് നിരക്ക് കുറയ്ക്കാന്‍ എയര്‍ ഇന്ത്യയെയും നിര്‍ബന്ധിതമാക്കും.
പല ട്രാവല്‍ ഏജന്റുകളും കമ്മിഷനില്‍ വിട്ടുവീഴ്ച ചെയ്ത് കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതുകൂടിയാവുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.
കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങിയ ഖത്തര്‍ എയര്‍വെയ്സില്‍ ദുബായിലേക്ക് 8,000 രൂപയാണ് നിരക്ക്. ഖത്തര്‍ എയര്‍വെയ്സ് തുടക്കത്തില്‍ ഇത്രയും നിരക്കില്‍ കുറവ് വരുത്തിയതോടെ ഒമാന്‍ എയര്‍ലൈന്‍സ് നിരക്ക് 10,600ല്‍ നിന്ന് 9,500 ആയി കുറച്ചു. 1,500 രൂപ കൂടി ഒമാന്‍ എയര്‍ കുറച്ചേക്കുമെന്നാണ് അറിയുന്നത്.
മറ്റ് എയര്‍ലൈന്‍സുകള്‍ നിരക്കില്‍ 10-12 ശതമാനം കുറവ് വരുത്തിയതിനാല്‍ ഏപ്രില്‍ മധ്യത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം പ്രവര്‍ത്തന ചെലവ് കൂടുതലായതിനാലും വില്പന നികുതി നല്‍കേണ്ടതിനാലും എയര്‍ ഇന്ത്യയുടെ നിരക്കില്‍ കാര്യമായ കുറവ് വരുത്താനാവില്ലെന്ന് ഒരു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ യുദ്ധഭീതി കാരണം എല്ലാ എയര്‍ലൈന്‍സുകളിലും ടിക്കറ്റ് ബുക്കിംഗില്‍ കുറവ് വന്നിട്ടുണ്ട്.












Click it and Unblock the Notifications