മുത്തങ്ങ: ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് വച്ചിട്ടില്ല
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണെമന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന അന്തിമതീരുമാനം സര്‍ക്കാരോ യു ഡി എഫോ എടുത്തിട്ടില്ല. മാര്‍ച്ച് അഞ്ച് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആദിവാസികള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂമി നല്‍കുമെന്ന നിയമം കൊണ്ടുവന്ന എല്‍ ഡി എഫ് മുത്തങ്ങ സംഭവത്തെ ചൊല്ലി നടത്തുന്ന സമരത്തില്‍ ആത്മാര്‍ഥതയില്ല. രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് എല്‍ ഡി എഫും ബി ജെ പിയും ശ്രമിക്കുന്നത്.
പരീക്ഷക്കാലത്ത് എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തുന്നത് ജനദ്രോഹപരമാണ്. ഭരണസ്തംഭനം ആഗ്രഹിച്ച് സമരം നടത്തുന്നവര്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടരുത്.
ആര്‍. ബാലകൃഷ്ണപിള്ള മന്ത്രിയാകുന്നതു സംബന്ധിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയും യു ഡി എഫും എടുക്കുന്ന തീരുമാനം നടപ്പിലാക്കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications