കോര്‍പ്പറേഷന്‍ അംഗങ്ങള്‍ ഏറ്റുമുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മന്ദിരത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മേയറുടെ ഓഫീസിനു മുന്നിലായിരുന്നു സംഘര്‍ഷം. ഇത് ഒരു മണിക്കൂറോളം സംഘര്‍ഷം നീണ്ടു നിന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുള്ളയ്ക്കെതിരെ ഡി. വൈ. എഫ്. ഐ ക്കാര്‍ കരിങ്കൊടി കാണിച്ചത് മേയറുടെ അറിവോടെയാണെന്ന് പറഞ്ഞ് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ മുറിയിലേയ്ക്ക് ഇരച്ച് കയറിയതാണ് പ്രശ്നത്തിന് കാരണമായത്. യു ഡി എഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ മുറിയില്‍ കയറിയപ്പോള്‍ ഭരണപക്ഷത്തുള്ള സി പി എം കൗണ്‍സിലര്‍മാര്‍ അവരെ എതിര്‍ക്കാനെത്തി. തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയങ്കളിവരെ എത്തി.
തുടര്‍ന്ന് പൊലീസ് എത്തി ഇവരെ പിരിച്ചയച്ചു. പൊലീസ് എത്തിയിട്ടും ഏറെനേരം ഇരു സംഘങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൗണ്‍സിലര്‍മാരെ ഒടുവില്‍ പൊലീസ് കോര്‍പ്പറേഷന്‍ കെട്ടിടത്തിന് പുറത്ത് റോഡിലേയ്ക്ക് തുരത്തിവിട്ടു.












Click it and Unblock the Notifications