Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നേതാക്കള്‍ക്ക് വിമാനയാത്ര പാടില്ല

ദില്ലി: കമ്യൂണിസ്റുകാരനാവാന്‍ പല തയ്യാറെടുപ്പുകളും വേണം. അതിലൊന്ന് വിമാനയാത്ര ഒഴിവാക്കി തീവണ്ടിയില്‍ യാത്ര ചെയ്യുകയാണ്. പിന്നെ പരമാവധി കാറില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.

സി പി എം പോളിറ്റ് ബ്യൂറോ നേതാക്കള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളാണിത്. മറ്റൊരു നിര്‍ദേശം കൂടിയുണ്ട്. ലളിതമായ ജീവിതരീതി പിന്തുടരുക. കേന്ദ്രകമ്മിറ്റി തയ്യാറാക്കി പോളിറ്റ് ബ്യൂറോ അംഗീകരിച്ച രേഖയിലാണ് ഈ നിര്‍ദേശങ്ങള്‍.

പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് ദില്ലിയില്‍ നടന്ന ഇത്തവണത്തെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എം. എ. ബേബി, പി. കരുണാകരന്‍, പി. കെ. ശ്രീമതി എന്നിവര്‍ക്ക് കേരളത്തില്‍ നിന്ന് തീവണ്ടിയില്‍ തന്നെ പോവേണ്ടിവന്നു.

ആരോഗ്യപ്രശ്നങ്ങളോ തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുകളോ ഉള്ളവരാണെങ്കില്‍ മാത്രം വിമാനത്തില്‍ യാത്ര ചെയ്യാം. ഇങ്ങനെയൊരു വ്യവസ്ഥ കൂടിയുള്ളതുകൊണ്ട് ടി. കെ. രാമകൃഷ്ണനും കോടിയേരി ബാലകൃഷ്ണനും തീവണ്ടിയില്‍ പോവേണ്ടി വന്നില്ല. വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവര്‍ക്ക് പാര്‍ട്ടിയുടെ പ്രത്യേക അനുവാദം കിട്ടി.

ഇക്കാര്യത്തില്‍ ചണ്ഡീഗഡില്‍ നടന്ന 15-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ നിര്‍ദേശങ്ങളുണ്ടായിരുന്നതാണ്. പക്ഷേ കൊല്‍ക്കത്ത, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് ശേഷവും ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതെ കിടന്നു. ബംഗാളിലൊഴികെ എവിടെയും ഇക്കാര്യം പാലിക്കാന്‍ ശ്രമമുണ്ടായിട്ടില്ലെന്ന് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനമുയര്‍ന്നു.

എന്നാല്‍ ദില്ലിയിലേക്ക് പോവാന്‍ രാജധാനിയാണെങ്കില്‍ പോലും തീവണ്ടിയില്‍ പോവുന്നത് കേരളത്തിലെ പല നേതാക്കള്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. കാര്‍ യാത്ര പരമാവധി ഒഴിവാക്കുകയെന്ന നിര്‍ദേശവും അവര്‍ക്ക് അത്ര രസിച്ചിട്ടില്ല.

ചെലവ് ചുരുക്കാനുള്ള പാര്‍ട്ടിയുടെ പദ്ധതികൂടിയാണ് ഇതെന്നാണ് കണക്കാക്കുന്നത്. ഉയര്‍ന്ന ജീവിത രീതികൊണ്ട് സി പി എം നേതാക്കള്‍ അണികളില്‍ നിന്ന് അകലുന്നു എന്ന പൊതു പരാതി തീര്‍ക്കാനും കൂടിയാണ് ഈ പുതിയ പദ്ധതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+