Get Updates
Get notified of breaking news, exclusive insights, and must-see stories!

മരാരിക്കുളത്ത് സി പി എം അക്രമം

ആലപ്പുഴ: നിരാഹാരം കിടക്കുന്ന തോമസ് ഐസക്ക് എം എല്‍ എയുടെ ജീവന്‍ രക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാരാരിക്കുളം നിയോജക മണ്ഡലത്തില്‍ സി പി എം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം പലസ്ഥലത്തും അക്രമത്തില്‍ കലാശിച്ചു.

മുത്തങ്ങസംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് തേമസ് ഐസക്ക് നിരാഹാര സമരം നടത്തുന്നത്. മാര്‍ച്ച് അഞ്ചാം തീയതി നിരാഹാരം ആറാം ദിവസത്തിലെത്തി. മാരാരിക്കുളം നിയോജകമണ്ഡലത്തില്‍ നിന്നാണ് തോമസ് ഐസക്ക് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മാരാരിക്കുളത്ത് അഞ്ച് കെ. എസ്. ആര്‍. ടി സി ബസുകള്‍ തകര്‍ത്തു. കഞ്ഞിക്കുഴി വില്ലേജ് ഓഫീസും സി പി എം പ്രവര്‍ത്തകര്‍ തകര്‍ത്തു. വിവിധ കെ എസ് ആര്‍ ടി സി ഡിപ്പൊകളിലെത്തിയാണ് പ്രകടനക്കാര്‍ ബസുകള്‍ തകര്‍ത്തത്. ദേശീയപാതയിലും ബസിന് നേരെ ആക്രമണം ഉണ്ടായി. മാര്‍ച്ച് നാല് രാത്രിയിലായിരുന്നു പ്രധാനമായും അക്രമം നടന്നത്. പൊലീസ് പല സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തി. ചില പ്രാദേശിക നേതാക്കളെ കസ്റഡിയിലെടുത്തിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് സി പി എം പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തുന്നുണ്ട്. ഇതിനിടയില്‍ അക്രമം ഉണ്ടാവാതിരിയ്ക്കാനായി പൊലീസ് ജാഗ്രത പാലിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+