Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്ക് മരുന്ന് കടത്തിന് മൂന്ന് മലയാളികള്‍ പിടിയില്‍

മുംബൈ: ഒരുകോടി രൂപയുടെ മയക്ക് മരുന്നുമായി മൂന്ന് മലയാളികള്‍ മുംബൈയില്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളാണ് ഇവര്‍.

നിരോധിയ്ക്കപ്പെട്ട ബ്രൂഫേന്‍ എന്ന മരുന്നുമായാണ് ഇവര്‍ പിടിയിലായത്. മോര്‍ഫീന്‍ അടങ്ങയ ബ്രൂഫേനായിരുന്നു ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കര്‍ണാടകക്കാരനായ മറ്റൊരാളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മയക്ക് മരുന്ന് ദുബൈയിലേയ്ക്ക് കടത്താനാണ് ഇവര്‍ ശ്രമിച്ചത്. ദൂബൈ വിമാനത്തില്‍ കയറാന്‍ തുടങ്ങുന്നതിന് മുമ്പായാണ് ഇവര്‍ പിടിയിലായത്.

മുംബൈയിലെ ഛത്രപതി ശിവജി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേയ്ക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു ഇവര്‍. സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് മയക്ക് മരുന്ന് അന്വേഷണ വിഭാഗം തിരച്ചില്‍ നടത്തിയത്. 40,000 സ്ട്രിപ്പ് മരുന്നാണ് ഇവരുടെ സ്യൂട്ട്കേസില്‍ നിന്ന് കണ്ടെടുത്തത്.

ഗുജറാത്തിലെ ഒരു ഫാക്ടറിയില്‍ നിര്‍മ്മിച്ചതാണ് ഈ മരുന്നെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ഗുജറാത്തില്‍ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടോയെന്ന് അന്വേഷിയ്ക്കുകയാണ്.

ഇവര്‍ മയക്ക് മരുന്ന് കൊണ്ട്പോകാനായി മാത്രം നിയോഗിയ്ക്കപ്പെട്ടവരാണോ അതോ മയക്ക് മരുന്ന് കടത്ത് സംഘത്തിലെ അംഗങ്ങളാണോയെന്ന് പൊലീസ് അന്വേഷിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+