ഗീതാനന്ദനെ ക്രൈം ബ്രാഞ്ചിന് വിട്ടുകൊടുത്തില്ല
സുല്‍ത്താന്‍ ബത്തേരി: ആദിവാസി നേതാവ് എം. ഗീതാനന്ദനെ വിട്ടുകൊടുക്കാനുള്ള ക്രൈം ബ്രാഞ്ചിന്റെ ആവശ്യം സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി.
വൈദ്യ പരിശോധന അനുസരിച്ച് ഗീതാനന്ദന് കുറച്ച് ദിവസം കൂടി വിശ്രമം ആവശ്യമാണെന്ന് പറഞ്ഞാണ് മജിസ്ട്രേട്ട് ഹഫീസ് മുഹമ്മദ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം തള്ളിയത്. കൂടുതല്‍ ചോദ്യം ചെയ്യലിന് ഗീതാനന്ദനെ കസ്റഡിയില്‍ വേണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്. ഗീതാനന്ദന് കോഴിക്കോട് സബ് ജയിലില്‍ തുടരും.
മാര്‍ച്ച് നാല് ചൊവാഴ്ച സി കെ ജാനുവിനെ ക്രൈം ബ്രാഞ്ചിന് വിട്ടുകൊടുത്തിരുന്നു. ഈ ദിവസം തന്നെ ഗീതാനന്ദനേയും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗീതാനന്ദനെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ആ കേസ് ബുധനാഴ്ച എടുത്തത്. ഇദ്ദേഹം കോഴിക്കോട് മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതുകൊണ്ടാണ് ഹാജരാക്കാനാവാതെ പോയത്.
കോടതിയില്‍ കൊണ്ടുവന്ന ഗീതാനന്ദന് ക്ഷീണിതനായി കണ്ടതിനെ തുടര്‍ന്ന് മജിസ്ട്രേട്ട് അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലേയ്ക്ക് അയച്ചു. ഗീതാനന്ദന് കൂടുതല്‍ സമയം വിശ്രമം വേണമെന്ന് ഈ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം കോടതി നിരാകരിച്ചത്.
ഗീതനാന്ദന് ശരീരത്തില്‍ പല സ്ഥലത്തും ഒടിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വക്കീലന്മാര് പിന്നീട് വ്യക്തമാക്കി. ക്രൈം ബ്രാഞ്ചിന് ഗീതാനന്ദനെ ചോദ്യം ചെയ്യലിനായി തൃശൂരേയ്ക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഇത്രയും ദൂരം യാത്രചെയ്യാനുള്ള ആരോഗ്യം ഗീതാനന്ദന് ഇല്ലെന്നും വക്കിലന്മാര് പറഞ്ഞു.
ജാനുവിന്റേയും ഗീതാനന്ദന്റേയും ജാമ്യാപേക്ഷ മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച ജില്ലാ സെഷന്‍സ് കോടതി പരിഗണിയ്ക്കും. ഈ അപേക്ഷ നേരത്തേ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications