ജാനുവിന് ക്രൈസ്തവ ബന്ധമെന്ന് വികാരി
ബത്തേരി: ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനു ഒരു ക്രൈസ്തവ വിഭാഗത്തിന്റെ പ്രാര്‍ഥനയില്‍ പങ്കെടുക്കാറുണ്ടെന്ന് ഒരു വികാരി വെളിപ്പെടുത്തിയതായി ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജാനുവിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനയാണ് സുല്‍ത്താന്‍ ബത്തേരിയ്ക്കടുത്ത് കുപ്പാടിയില്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ നടത്തുന്ന ഫാ. അബ്രഹാം വള്ളത്തുകാരന്‍ നടത്തിയത്. സെന്റര്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ യോഗങ്ങളില്‍ ജാനു പങ്കെടുക്കാറുണ്ടെന്ന് അബ്രഹാം വള്ളത്തുകാരന്‍ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിലെ ആദിവാസി സമരം തുടങ്ങുന്നതിന് മുമ്പും മുത്തങ്ങയിലെ ഭൂമികൈയേറ്റം നടത്തുന്നതിന് മുമ്പും ജാനു പ്രാര്‍ഥന നടത്തിയിരുന്നുവെന്ന് അബ്രഹാം വള്ളത്തുകാരന്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
മിഷണറി പ്രവര്‍ത്തനങ്ങള്‍ മുത്തങ്ങയിലെ ആദിവാസി ക്യാമ്പുകളില്‍ നടന്നിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് നേരത്തെ അധികൃതര്‍ അവകാശപ്പെട്ടിരുന്നു. പുതിയ നിയമത്തിന്റെ ആറ് പ്രതികള്‍ ആദിവാസി ക്യാമ്പ് സ്ഥിതിചെയ്തിരുന്നിടത്തുനിന്ന് കിട്ടിയിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ക്രിസ്തുവിന്റെ പടവും ഇവിടെ നിന്ന് കണ്ടുകിട്ടിയത്രെ.
ആദിവാസികള്‍ ഒരു മതവിഭാഗത്തിലും പെടാത്തവരാണെന്നാണ ് ആദിവാസി ഗോത്രമഹാസഭ പറയുന്നത്.












Click it and Unblock the Notifications