For Daily Alerts
മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത സമര സമിതി നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു.
മാര്‍ച്ച് അഞ്ച് ബുധനാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. കാര്‍, ജീപ്പ്, ട്രക്കര്‍, വാന്‍, ഓട്ടോറിക്ഷ എന്നിവയ്ക്ക് പുറമെ സ്വകാര്യവാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
കെ എസ് ആര് ടി സി സര്‍വീസിനെ പണിമുടക്ക് ബാധിച്ചില്ല. പെട്രോളിനും ഡീസലിനും വില കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചതായും ബുധനാഴ്ച പണിമുടക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അറിയിച്ചു. മന്ത്രി ഗണേഷ്കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവച്ചത്.
Story first published: Wednesday, March 5, 2003, 5:30 [IST]