മന്ത്രിയാരെന്ന് പിള്ള തീരുമാനിക്കും
തിരുവനന്തപുരം: മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധിയാരെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചുമതലപ്പെടുത്തി. മാര്‍ച്ച് നാല് ചൊവാഴ്ചയാണ് യോഗം നടന്നത്.
മാര്‍ച്ച് ആറ് വ്യാഴാഴ്ച പാര്‍ട്ടി സംസ്ഥാന സമിതി യോഗം ചേരും. വെള്ളിയാഴ്ച ചേരുന്ന യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവും. മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതോടെ ഗണേഷ്കുമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവും.
സര്‍ക്കാര്‍ തനിക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് എത്ര കോടി രൂപ ഖജനാവില്‍ നിന്ന് പോയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
മുന്‍മന്ത്രി ടി. ശിവദാസമേനോന്റെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പാണ് തനിക്കെതിരെ പ്രവര്‍ത്തിച്ചത്. നായനാരും അറിയാതെ ഈ കളിയില്‍ വീണുപോയി- ബാലകൃഷ്ണപിള്ള പറഞ്ഞു.












Click it and Unblock the Notifications