കാണാതായവരുടെ ലിസ്റുമായി സ്ത്രീവേദി
കോഴിക്കോട്: മുത്തങ്ങയിലെ പൊലീസ് നടപടിയെ തുടര്‍ന്ന് കാണാതായ ആദിവാസികളുടെ ലിസ്റ് സ്ത്രീവേദി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി.
35 സ്ത്രീകളെയും 30 കുട്ടികളെയുമാണ് കാണാതായതെന്ന് സ്ത്രീവേദി നേതാക്കളായ അജിതയും മേഴ്സി അലക്സാണ്ടറും പറഞ്ഞു.
മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം. മാര്‍ച്ച് എട്ടാം ദിനമായി പ്രതിഷേധദിനമായി സ്ത്രീവേദി ആചരിക്കും.
മുത്തങ്ങയില്‍ നടന്നത് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ടുള്ള അതിക്രമമാണെന്ന് സ്ത്രീവേദി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications