മുത്തങ്ങ: ഇന്റലിജന്‍സിന് വീഴ്ച പറ്റിയെന്ന് മന്ത്രി
ദില്ലി: മുത്തങ്ങയിലെ പ്രക്ഷോഭത്തെ കുറിച്ച് വസ്തുതകള്‍ കൃത്യമായി നല്‍കുന്നതില്‍ ഇന്റലിജന്‍സ് പരാജയപ്പെട്ടെന്ന് മന്ത്രി കെ. സുധാകരന്‍ പറഞ്ഞു.
ഇന്റലിജന്‍സ് വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പുറത്തു നിന്നുള്ള ശക്തികളാണ് പ്രശ്നം വഷളാക്കിയതെന്നാണ് സൂചന.
ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ബാധിക്കില്ല. ആദിവാസികള്‍ ബന്ദികളാക്കിയവരെ രക്ഷിക്കാന്‍ വേണ്ടിയാണ് പൊലീസ് നടപടിയുണ്ടായത്. അല്ലാതെ ആദിവാസികളെ കുടിയേറിയ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ വേണ്ടിയല്ല.
മുത്തങ്ങയില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ വ്യക്തമാക്കുന്നത് കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ചിലര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്. ആനക്കൊമ്പ് കള്ളക്കടത്തുമായി ബന്ധമുള്ള എട്ട് പേരും ഇതില്‍ പെടുമെന്ന് സൂചനയുണ്ട്.
ആദിവാസി പ്രശ്നത്തോട് അനുഭാവപൂര്‍വമായ സമീപനമുള്ളതുകൊണ്ടാണ് മുത്തങ്ങയില്‍ ഭൂമി കയ്യേറിയ ആദിവാസികള്‍ക്കള്‍ക്കെതിരെ ആദ്യത്തെ 45 ദിവസം നടപടികളൊന്നും സ്വീകരിക്കാത്തതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.












Click it and Unblock the Notifications