തര്‍ക്കഭൂമി കുഴിച്ചുനോക്കണമെന്ന് കോടതി
ലഖ്നൗ: അയോധ്യയില്‍ ബാബ്റി മസ്ജിദ് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് രാമക്ഷേത്രമുണ്ടായിരുന്നോ എന്ന് കുഴിച്ചുനോക്കി പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കുള്ളില്‍ കുഴിച്ചുനോക്കാന്‍ തുടങ്ങണമെന്നും ഒരു മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബാബ്റി മസ്ജിദ് നിര്‍മിക്കുന്നതിന് മുമ്പ് തര്‍ക്കസ്ഥലത്ത് ക്ഷേത്രം നിലനിന്നിരുന്നോ എന്നാണ് പരിശോധിക്കേണ്ടത്.
ഇപ്പോള്‍ പ്രതിഷ്ഠിച്ചിട്ടുള്ള രാമവിഗ്രഹമുള്ള സ്ഥലം ഒഴിവാക്കി കുഴിക്കാനാണ് നിര്‍ദേശം. അയോധ്യയില്‍ നേരത്തെ മണ്ണിന്നടിയില്‍ റഡാര്‍ പരിശോധന നടത്തിയിരുന്ന വികാസ് ഇന്റര്‍നാഷണലിന്റെ സഹായം തേടാനും നിര്‍ദേശമുണ്ട്.
ഹൈക്കോടതി നിര്‍ദേശം ബി ജെ പി സ്വാഗതം ചെയ്തു.
അയോധ്യാക്കേസില്‍ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് മാര്‍ച്ച് ആറ് വ്യാഴാഴ്ച വാദം കേള്‍ക്കാനിരിക്കുകയാണ്. തര്‍ക്കരഹിത ഭൂമിയില്‍ മതചടങ്ങുകള്‍ വിലക്കിക്കൊണ്ടുള്ള സുപ്രിം കോടതിയുടെ താത്കാലിക ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയാണ് വ്യാഴാഴ്ച സുപ്രിം കോടതി പരിഗണിക്കുന്നത്.












Click it and Unblock the Notifications