വോട്ടര്‍ പട്ടിക ഇന്റര്‍നെറ്റിലും
ദില്ലി: സമ്മതിദായകരുടെ പട്ടിക ഇന്റര്‍നെറ്റിലും പ്രസിദ്ധീകരിയ്ക്കുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിയ്ക്കുന്നു.
പട്ടികയില്‍ കൃത്രിമം കാണിയ്ക്കുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്. ഇത്തരം കൃത്രിമങ്ങല്‍ കുറയ്ക്കാനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പല പദ്ധതികളും ആലോചിയ്ക്കുന്നുണ്ട്. അതില്‍ ഒന്നാണ് പട്ടിക ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിയ്ക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ എം ലിംഗ്ദൊ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പാലിയ്ക്കേണ്ട നിബന്ധനകള്‍ കമ്മിഷന്‍ പുതുക്കിക്കൊണ്ടിരിയ്ക്കുകയാണ്. വൈകാതെ ഇത് പ്രസിദ്ധീകരിയ്ക്കും.
സമ്മതിദാന പട്ടികയില്‍ കൃത്രിമം കാണിയ്ക്കുന്നതിന് പിന്നില്‍ ഭരിയ്ക്കുന്ന കക്ഷിയാണെന്നാണ് പ്രധാന ആരോപണം. യോഗ്യതയുള്ളവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതും യോഗ്യത ഇല്ലാത്തവരെ പട്ടികയില്‍ ചേര്‍ക്കുന്നതും പതിവായിട്ടുണ്ട്.
എല്ലാ വര്‍ഷവും പട്ടിക പുതുക്കുന്നതാണ് ഇതിന് കാരണമാവുന്നത്. ഇത്തരം എല്ലാ ക്രമക്കടുേകളും തിരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിയ്ക്കാന്‍ കഴിയില്ല.
ഇന്റര്‍നെറ്റില്‍ പട്ടിക പ്രസിദ്ധീകരിയ്ക്കുന്നത് ക്രമക്കേട് ഒഴിവാക്കാന്‍ ഒരു പരിധിവരെ സഹായിച്ചേയ്ക്കും. ഇത് തിരുത്താനാവില്ലെന്നതാണ് ഇതിന് കാരണം.
ദില്ലിയിലെ സമ്മതിദായകരുടെ പട്ടികയായിരിയ്ക്കും ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തുക. ലിംഗ്ദൊ പറഞ്ഞു.












Click it and Unblock the Notifications