Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതി സര്‍ക്കാരിനെതിരെ പ്രതിപക്ഷം

ദില്ലി: ഉത്തര്‍ പ്രദേശ് നിയമസഭയില്‍ മായാവതി സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച കൂടാതെ തള്ളിയതിനെതിരെ പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധമുയര്‍ത്തി.

സംസ്ഥാന ബജറ്റും മുഖ്യമന്ത്രിയ്ക്കെതിരായ അവിശ്വാസ പ്രമേയവും ചര്‍ച്ച കൂടാതെ പാസാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലാംസിംഗ്യാദവും കോണ്‍ഗ്രസ് ഉപനേതാവ് ശിവരാജ് പാട്ടിലും ചൂണ്ടിക്കാട്ടി. ഭരണഘടനാ ലംഘനം നടത്തിയ മായാവതി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി എം എല്‍ എമാര്‍ക്കും എം പി മാര്‍ക്കും നിയോജക മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പണത്തില്‍ നിന്ന് ഒരു ഭാഗം മായാവതി സ്വന്തം പാര്‍ട്ടി നിധിയിലേയ്ക്ക് വാങ്ങിയതായി ആരോപണം ഉയര്‍ന്നിരുന്നു. മായാവതി പണം ആവശ്യപ്പെടുന്നത് റെക്കോഡ് ചെയ്ത കസെറ്റ് പുറത്ത് വന്നതോടെയാണ് മായാവതിയ്ക്കെതിരെ പ്രതിപക്ഷം ബഹളം വച്ച് തുടങ്ങിയത്.

മുഖ്യമന്ത്രി രാജിവയ്ക്കുന്നില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം. മായാവതിയ്ക്കെതിരായ അഴിമതി ആരോപണങ്ങളെ കുറിച്ച് സി ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുലായം ആവശ്യപ്പെട്ടു.

അതേ സമയം മുഖ്യമന്ത്രിയ്ക്കെതിരെ കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ബി ജെ പി ചീഫ് വിപ്പ് വി. കെ. മല്‍ഹോത്ര പറഞ്ഞു.

മായാവതി കേന്ദ്രത്തിനയച്ച കത്ത് ലോക്സഭയില്‍ മേശപ്പുറത്ത് വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ മനോഹര്‍ ജോഷി തള്ളി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കത്തുകള്‍ക്ക് രഹസ്യസ്വഭാവമുണ്ടാവാമെന്നും അത് ലോക്സഭയില്‍ മേശപ്പുറത്ത് വയ്ക്കേണ്ടതില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+