കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭ്രഷ്ടരായ കുട്ടികളെ തേടി ഡോ. ജാന്‍

  • By Super
Google Oneindia Malayalam News

കൊല്ലം: എയ്ഡ്സ് ബാധിച്ചതിന്റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട കുട്ടികളെത്തേടി ബെല്‍ജിയത്തില്‍ നിന്ന് ഡോ. ജാന്‍ റെനിയേഴ്സ് കേരളത്തില്‍ എത്തി. ചാത്തന്നൂര്‍ കൈതക്കുഴി സര്‍ക്കാര്‍ എയ്ഡഡ് എല്‍ പി സ്കൂളിലെ രണ്ട് കുട്ടികള്‍ എയ്ഡ്സ് ബാധിച്ചതിന്റെ പേരില്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് കേട്ടറിഞ്ഞാണ് ഡോക്ടര്‍ എത്തിയത്.

ദി വണ്‍ ഫൗണ്ടേഷന്‍ എന്ന സാമൂഹ്യസേവന സംഘടനയുടെ പ്രവര്‍ത്തകരാണ് ഡോ. ജാന്‍ റെനിയേഴ്സും റൂനന്‍ ഒലിവറും. എയ്ഡ്സിന് ഇരകളായവരെ സഹായിക്കുകയും സമൂഹത്തില്‍ ബോധവല്ക്കരണക്ലാസുകള്‍ സംഘടിപ്പിക്കുകയുമാണ് ഇവരുടെ സംഘടനയുടെ ലക്ഷ്യം.

ദില്ലിയില്‍ വച്ച് ഈ വാര്‍ത്ത കേട്ട ഇരുവരും കഴിഞ്ഞ ദിവസം കൈതക്കുഴി സ്കൂളില്‍ എത്തി. എയ്സ്സ് ബാധിച്ച കുട്ടികളെയും സ്കൂള്‍ അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും ഇവര്‍ കണ്ട് സംസാരിച്ചു. ഇതെല്ലാം ഇരുവരും വീഡിയോയില്‍ പകര്‍ത്തി.

കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ അധ്യാപക രക്ഷാകര്‍തൃസമിതി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകുന്നത് നിര്‍ത്തി. ഇപ്പോള്‍ സര്‍ക്കാര്‍ എയ്ഡ്സ് ബാധിച്ച കുട്ടികള്‍ക്കായി വീട്ടില്‍ തന്നെ സ്കൂള്‍ സൗകര്യം തുടങ്ങാനുള്ള തീരുമാനത്തിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X