കാനഡ കമ്പനിയുമായുള്ള കരാര്‍ അന്വേഷിക്കും
തിരുവനന്തപുരം: മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വൈദ്യുതി വകുപ്പ് എസ് എന്‍ സി ലാവ്ലിന്‍ എന്ന കാനഡ കമ്പനിയ്ക്ക് കരാര്‍ നല്‍കിയതിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
മാര്‍ച്ച് ആറ് വ്യാഴാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്താണ് പദ്ധതികളുടെ നവീകരണത്തിനായി എസ് എന്‍ സി ലാവ്ലിനുമായി കരാറിലേര്‍പ്പെട്ടത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുത പദ്ധതികളെ കുറിച്ചും അന്വേഷിക്കും.
മുത്തങ്ങ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷനുമായി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications