ഡിവൈഎഫ്ഐ മന്ത്രിമാരെ വഴിതടയും
തിരുവനന്തപുരം: വീണ്ടും വഴിതടയല്‍ സമരവുമായി ഡിവൈഎഫ്ഐ. മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്ന മന്ത്രിമാരെ വഴിതടയാനാണ് ഡിവൈഎഫ്ഐയുടെ പദ്ധതി.
മാര്‍ച്ച് ആറ് വ്യാഴാഴ്ച ഡിവൈഎഫ്ഐ സംസ്ഥാനനേതാക്കളായ പി.ആര്‍. വസന്തനും ടി. ശശിധരനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. മറ്റ് ജില്ലകളില്‍ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി വീശും.
അതേ സമയം ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭ വളയാനുള്ള പദ്ധതി വേണ്ടെന്നുവച്ചു. പകരം സെക്രട്ടറേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.












Click it and Unblock the Notifications