ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് തുടങ്ങി
കൊച്ചി: നെടുമ്പാശേരിയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ വിമാന സര്‍വീസ് മാര്‍ച്ച് ആറ് വ്യാഴാഴ്ച തുടങ്ങി.
രാവിലെ ഖത്തറില്‍ നിന്നും വിമാനം കൊച്ചിയിലെത്തിയപ്പോള്‍ കേരളീയ ശൈലിയില്‍ താലപ്പൊലിയോടെ സ്വീകരണം നല്‍കി. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 130 യാത്രക്കാരാണുണ്ടായിരുന്നത്.
രാവിലെ 9.30ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരില്‍ ചലച്ചിത്രതാരം മമ്മൂട്ടിയുമുണ്ടായിരുന്നു. 215 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്നത്. രാവിലെ 8.30ന് കൊച്ചിയിലെത്തുന്ന വിമാനം 9.30ന് ദോഹയിലേക്ക് തിരിക്കും.
വിമാനസര്‍വീസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഖത്തര്‍ എയര്‍വെയ്സ് റീജിയണല്‍ മാനേജര്‍ അലി അല്‍ റയിസ്, വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍, മമ്മൂട്ടി എന്നിവര്‍ സംബന്ധിച്ചു. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്ന് മമ്മൂട്ടി പറഞ്ഞു.












Click it and Unblock the Notifications