ഗണേഷ് മുഖ്യമന്ത്രിക്ക് രാജി നല്കി
തിരുവനന്തപുരം: ഗതാഗതമന്ത്രി ഗണേഷ്കുമാര് മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് രാജിക്കത്ത് നല്‍കിയെന്ന് കേരളകോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള അറിയിച്ചു. മാര്‍ച്ച് ആറ് വ്യാഴാഴ്ച വാര്‍ത്താലേഖകരോടാണ് ബാലകൃഷ്ണപിള്ള ഇക്കാര്യം പറഞ്ഞത്.
പകരം പിള്ളയെ മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ്(ബി) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
മാര്‍ച്ച് ആറ് വ്യാഴാഴ്ച ഉച്ചയോടെയാണ് ഗണേഷ്കുമാര് തന്റെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിച്ചത്. കേരള കോണ്‍ഗ്രസ്(ബി)യുടെ ഔദ്യോഗിക തീരുമാനപ്രകാരമായിരുന്നു ഗണേഷ്കുമാറിന്റെ രാജിക്കത്ത് നല്‍കിയതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. പകരം പിള്ളയെ മന്ത്രിയാക്കണമെന്ന പാര്‍ട്ടി നിര്‍ദേശവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഗണേഷ്കുമാര് മന്ത്രിസ്ഥാനത്ത് നിന്നും രാജിവയ്ക്കുന്നതായി പ്രഖ്യാപിക്കുന്ന കത്ത് പാര്‍ട്ടിചെയര്‍മാന്‍ കൂടിയായ അച്ഛന് ബാലകൃഷ്ണപിള്ളയെ ഏല്പിച്ചിരുന്നു. ഗ്രാഫൈറ്റ് കേസില്‍ ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് ഗണേഷ്കുമാര് അച്ഛന് രാജിക്കത്ത് നല്‍കിയത്.
1980ല്‍ മന്ത്രിയായിരിക്കേയാണ് കര്‍ണ്ണാടകയിലെ ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചുവിറ്റ് കോടികള്‍ സമ്പാദിച്ചുവെന്ന ആരോപണമുണ്ടായത്. കഴിഞ്ഞ ദിവസം ഈ കേസില്‍ പിള്ളയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications