ജാനുവിനെ മര്‍ദ്ദിച്ചതിനെതിരെ ഗൗരിയമ്മ
തിരുവനന്തപുരം: ജാനുവിനെയും ഗീതാനന്ദനെയും മര്‍ദ്ദിച്ച പൊലീസ് നടപടി ശരിയായില്ലെന്ന് കൃഷിമന്ത്രി കെ.ആര്. ഗൗരിയമ്മ. മാര്‍ച്ച് ആറ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
മര്‍ദ്ദനത്തിന് താന്‍ എന്നും എതിരാണ്. വയലാര്‍ കലാപത്തിന് ശേഷം പൊലീസ് ജനങ്ങളെ വേട്ടയാടിയപ്പോള്‍ അതിനെതിരെ രംഗത്ത് വന്നാണ് താന്‍ രാഷ്ട്രീയത്തില്‍ എത്തിയതെന്നും ഗൗരിയമ്മ പറഞ്ഞു.
കാര്ഷികോല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ഒമ്പത് ജില്ലകളില്‍ കാര്‍ഷിക കയറ്റുമതി മേഖലകള്‍ തുടങ്ങും. ഇതിനായി 29.87 കോടി രൂപ നീക്കിവയ്ക്കും. സ്വകാര്യപങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക.
കേരളത്തിലെ കാര്‍ഷിക മേഖലയും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കാനും കാര്‍ഷിക ഉല്പന്ന സംഭരണത്തിലെയും വിപണനത്തിലെയും പോരായ്മ പരിഹരിക്കാനുമാണ് കാര്‍ഷിക കയറ്റുമതി മേഖല ആരംഭിക്കുന്നത്.
ഉല്പന്നങ്ങളുടെ ശാസ്ത്രീയമായ സംഭരണവും, സംസ്കരണവും വിപണനവും ഉറപ്പുവരുത്തുകയാണ് ഉദ്ദേശ്യം. വാഴപ്പഴം, കൈതച്ചക്ക, തനതു പച്ചക്കറികള്‍, മരച്ചീനി, കായ് വര്‍ഗങ്ങള്‍ എന്നിവയുടെ കയറ്റുമതി മേഖലയാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ഒന്‍പതു ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications