ഹര്‍ത്താല്‍: പാലൊളിക്ക് ഡിജിപിയുടെ നോട്ടീസ്
തിരുവനന്തപുരം: ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്ന മാര്‍ച്ച് 11ന് ജനജീവിതം ബുദ്ധിമുട്ടിലാക്കിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഡി ജി പി കെ. ജെ. ജോസഫ് എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടിക്ക് നോട്ടീസയച്ചു.
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ ഹൈക്കോടതി വിധിയുടെ ലംഘനമോ പാടില്ല. സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷയെഴുതുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുണ്ടുമുണ്ടാക്കരുത്.
വാഹനസഞ്ചാരം തടയരുത്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ബലപ്രയോഗം പാടില്ല. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യ്രത്തെ ഹര്‍ത്താല്‍ ബാധിക്കരുത്.
സമാധാനം തകര്‍ത്താല്‍ നിയമത്തിന്റെ പരിധിക്കുള്ളിലെ പരമാവധി നടപടികളുണ്ടാവുന്ന്െ ഡി ജി പി താക്കീത് നല്‍കി.












Click it and Unblock the Notifications