മന്ത്രിയാവണ്ടെന്ന് പറഞ്ഞത് പിള്ളയുടെ നന്മയ്ക്ക്
തിരുവനന്തപുരം: ബാലകൃഷ്ണപിള്ള മന്ത്രിയാകരുതെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ തന്നെ നന്മയ്ക്ക് വേണ്ടിയാണെന്ന് ഐക്യ ജനാധിപത്യ നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരന്‍ വ്യക്തമാക്കി.
ഇടമലയാര്‍ കേസില്‍ പിള്ളയ്ക്ക് അനുകൂലമായ വിധി ഉണ്ടായില്ലെങ്കില്‍ വീണ്ടും രാജിവച്ച് ജയിലില്‍ പോകേണ്ടിവന്നേയ്ക്കും. അത്തരം ഒരു സന്ദര്‍ഭം ഒഴിവാക്കാനായാണ് ഇത് പറഞ്ഞത്. യു ഡി എഫിന്റെ ആണിക്കല്ല് താനാണെന്ന രീതിയിലാണ് പിള്ള സംസാരിയ്ക്കുന്നത്.
നിരാഹാരം അനുഷ്ഠിയ്ക്കുന്ന തോമസ് ഐസക്ക് എം. എല്‍. എ യെ താന്‍ സന്ദര്‍ശിച്ചതിനെ വിമര്‍ശിയ്ക്കാനുള്ള യോഗ്യത പിള്ളയ്ക്കില്ല. പല കേസുകളിലും പ്രതിയായി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയെ ജയിലില്‍ പോയി കണ്ടയാളാണ് പിള്ള. ആ പിള്ളയ്ക്ക് തന്നെ വിമര്‍ശിയ്ക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ് ഉള്ളത്? എം പി ഗംഗാധരന്‍ ചോദിയ്ക്കുന്നു.
മകനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയിട്ട് അച്ഛന്‍ മന്ത്രിയാകാന്‍ കൊതിയ്ക്കുന്നതിന്റെ പിന്നിലെ വികാരം മനസ്സിലാകുന്നില്ലെന്നും എം. പി ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications