വെടിവപ്പിന് സാഹചര്യമില്ലായിരുന്നു: കമ്മിഷന്
ദില്ലി: മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ വെടിവയ്ക്കാനുള്ള സാഹചര്യമില്ലായിരുന്നുവെന്ന് പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന് ശങ്കര്‍ ബിസായ് ശങ്കര്‍ ശാസ്ത്രി പറഞ്ഞു.
മുത്തങ്ങ സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രി എ. ബി. വാജ്പേയിക്കും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രി ജുവല്‍ ഒറാമിനും സമര്‍പ്പിച്ച ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികള്‍ അക്രമത്തിനായി ഒരുങ്ങിവന്ന സംഘമല്ലായിരുന്നു. ആദിവാസികളല്ലാത്ത ചിലരും കയ്യേറ്റത്തിനായി മുത്തങ്ങയിലെത്തിയിട്ടുണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതില്‍ സി. കെ. ജാനുവിന് പങ്കുണ്ടെന്ന് കരുതുന്നില്ല.
മുത്തങ്ങ സംഭവത്തെ കുറിച്ച് സമഗ്രമായ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. മുത്തങ്ങയിലെ പൊലീസ് നടപടിയെ തുടര്‍ന്ന് കാണാതായവരെ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ പരസ്യങ്ങള്‍ നല്‍കണം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അഛനമ്മമാരില്ലാത്ത 32 കുട്ടികളുണ്ട്. കോഴിക്കോട് സെന്‍ട്രല്‍ ജയിലില്‍ ഭര്ത്താക്കന്മാരെവിടെയെന്ന് അറിയാത്ത 20 സ്ത്രീകളുണ്ട്. ഈ കുട്ടികളുടെ അഛനമ്മമാരെയും സ്ത്രീകളുടെ ഭര്ത്താക്കന്മാരെയും കണ്ടുപിടിക്കാന്‍ നടപടിയുണ്ടാവണം.
ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്കാന് ആവശ്യമായ നിയമഭേദഗതികള്‍ നടത്തണം. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്നതു പോലുള്ള പരിസ്ഥിതി പുന:സ്ഥാപന പദ്ധതി വയനാട്ടിലും നടപ്പിലാക്കണം. കേരളത്തിലെ ആദിവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം - റിപ്പോര്‍ട്ടില്‍ പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications