ഐസ്ക്രീം കേസ്: തുടര്‍ അന്വേഷണമില്ല
കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേേസില്‍ വീണ്ടും പുനരന്വേഷണം നടത്തണമെന്ന അഭ്യര്‍ഥന ഹൈക്കോടതി തള്ളി.
രണ്ടാമതും പുനരന്വേഷണം നടത്തേണ്ടതില്ലെന്ന കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു.
1997 ആഗസ്തില്‍ നടക്കാവ്് പൊലീസ് രജിസ്റര്‍ ചെയ്ത കേസില്‍ 1998 ഡിസംബര്‍ എട്ടിനാണ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷി പ്രസിഡന്റ് കെ. അജിത കോടതി യെ സമീപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മജിസ്ട്രേറ്റ് പുനരന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം1999 ജൂണ്‍ രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേസില്‍ ഉള്‍പ്പെട്ട രാഷ്ട്രീയനേതാക്കളുടെ സ്വാധീനം മൂലം പുനരന്വേഷണവും ശരിയായ രീതിയിലായിരുന്നില്ലെന്ന് ആരോപിച്ച് അജിത വീണ്ടും കോടതിയെ സമീപിച്ചു. രണ്ടാമതും പുനരന്വേഷണം നടത്തണമെന്ന ആവശ്യം കോഴിക്കോട് മജിസ്ട്രേറ്റ് തള്ളി. ഈ വിധിയാണ് ഹൈക്കോടതി ശരിവച്ചത്.












Click it and Unblock the Notifications