വേണം, പഴയ സിം കാര്‍ഡുകള്‍
ദിണ്ടിഗല്‍: മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ചുകഴിഞ്ഞ സിം കാര്‍ഡുകള്‍ക്ക് വന്‍ ഡിമാന്റ്. ഈ കാര്‍ഡുകളില്‍ ചെറിയ അളവില്‍ സ്വര്‍ണ്ണം ഉള്ളതാണ് ഇതിന് കാരണം.
രാജ്യത്തിന്റെ പല ഭാഗത്തും പഴയ സിംകാര്‍ഡുകള്‍ വാങ്ങുന്ന സംഘങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ബാംഗ്ലൂരിലേയും ദിണ്ടിഗലിലേയും പഴയ സാധനങ്ങള്‍ വാങ്ങുന്നവരാണ് പ്രധാനമായും ഇത് വാങ്ങുന്നത്. ഒരു പഴയ സിം കാര്‍ഡിന് പത്ത് രൂപവരെയാണ് വില. ചീത്തയായതുകൊണ്ട് പൂര്‍ണ്ണമായും ഉപയോഗിയ്ക്കാത്ത കാര്‍ഡുകളും വാങ്ങുന്നുണ്ട്.
കാര്‍ഡിലെ ചെമ്പ് സര്‍ക്യൂട്ടിന് സ്വര്‍ണ്ണം പൂശിയ ആവരണമുണ്ട്. ഇത് നൈട്രിക്ക് ആസിഡില്‍ ലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. 30 സിം കാര്‍ഡുകളില്‍ നിന്ന് ഒരു ഗ്രാം സ്വര്‍ണ്ണം കിട്ടും. 30 സിം കാര്‍ഡുകള്‍ക്ക് 300 രൂപ മുടക്കി വാങ്ങി ഉണ്ടാക്കുന്ന ഒരു ഗ്രാം സ്വര്‍ണ്ണം വിറ്റാല്‍ 500 -ാളം രൂപ ഇപ്പോള്‍ കിട്ടും. ഇതാണ് ഈ വിപണി സജീവമാവാന്‍ കാരണം.












Click it and Unblock the Notifications