സുരേന്ദ്രന് വിദഗ്ധ ചികിത്സ നല്‍കണം: ഹൈക്കോടതി
കൊച്ചി: മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന ബത്തേരി ഡയറ്റ് ലക്ചറര്‍ കെ കെ. സുരേന്ദ്രന് വിദഗ്ധ ചികിത്സ നല്‍കാന്‍ ഹൈക്കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
പരിയാരം മെഡിക്കല്‍ കോളജിലെ ഇ എന്‍ ടി വിദഗ്ധനെക്കൊണ്ടു പരിശോധിപ്പിയ്ക്കാനും ഡോക്ടറുടെ മാര്‍ഗനിര്‍ദേശ പ്രകാരം വേണ്ട ചികിത്സ ലഭ്യമാക്കാനുമാണ് ഉത്തരവ്. സുരേന്രന്ദന്റെ ഭാര്യ ടി. എം. ബേബി ഉഷ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് വിധി.
പൊലീസ് കസ്റഡിയില്‍ ഗുരുതരമായി മര്‍ദനമേറ്റ സുരേന്ദ്രന്റെ ചെവിയില്‍ നിന്ന് പഴുപ്പൊലിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
നേരത്തെ സുരേന്ദ്രനെ ജയിലില്‍ പരിശോധിച്ച ഡോക്ടര്‍ അദ്ദേഹത്തിന്റെ കര്‍ണപുടം പൊലീസ് മര്‍ദനത്തില്‍ പൊട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications