Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മിഷന്റെ അന്വേഷണത്തോട് സഹകരിക്കും

തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ കുറിച്ചുള്ള ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണത്തോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മുന്നില്‍ ചിലര്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. മുന്‍ സുപ്രിം കോടതി ചീഫ് ജസ്റിസിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്റെ കണ്ടെത്തലുകള്‍ക്കായി നമുക്ക് കാത്തിരിക്കാം. എല്ലാ വസ്തുതകളും വെളിച്ചത്തുകൊണ്ടുവരണമെന്ന് സര്‍ക്കാരിന് താത്പര്യമുണ്ട്.

അതിനിടെ മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ തോമസ് ഐസക് എം എല്‍ എ നടത്തുന്ന നിരാഹാര സത്യഗ്രഹം ഏഴാം ദിവസത്തിലേക്ക് കടന്നു.

മുത്തങ്ങയിലെ പൊലീസ് നടപടിയെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അതിക്രമത്തെയും കുറിച്ച് അന്വേഷിക്കുന്നതിന് പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയിലെ മൂന്ന് അംഗങ്ങള്‍ മാര്‍ച്ച് 22ന് മുത്തങ്ങ സന്ദര്‍ശിക്കും. ഇന്ത്യന്‍ ജേര്‍ണലിസ്റസ് യൂണിയന്‍ പ്രസിഡന്റ് സുരേഷ് അകോരി, സെക്രട്ടറി സബിന ഇന്ദ്രജിത്ത്, അസം ജേര്‍ണലിസ്റ്സ് യൂണിയന്‍ സെക്രട്ടറി ഗീതാര്‍ത് പഥക് എന്നിവരാണ് മുത്തങ്ങ സന്ദര്‍ശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+