കരാര്‍ അഴിമതി: വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: വൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിക്ക് കരാര്‍ നല്കിയതിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. മാര്‍ച്ച് ആറ് വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ എന്ന കമ്പനിക്കാണ് ഇത് സംബന്ധിച്ച കരാര്‍ നല്കിയത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് ഈ കരാറില്‍ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് വിശദമായി പഠിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് അന്വേഷണം.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ പേരില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications