ഇറാഖ് സഹകരിക്കുന്നു: ബ്ലിക്സ്
ഐക്യരാഷ്ട്രസഭ: ഇറാഖിനെതിരെ യുഎസ് നേതൃത്വത്തില്‍ പടയൊരുക്കം ശക്തമാകുന്നതിനിടയില്‍ യുദ്ധമൊഴിവാക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് യുഎന്‍ ആയുധപരിശോധകന്‍ ഹാന്‍സ് ബ്ലിക്സ്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച നിര്‍ണ്ണായകമാണ്. അന്നാണ് ഹാന്‍സ് ബ്ലിക്സ് തന്റെ രണ്ടാം ആയുധപരിശോധനാ റിപ്പോര്‍ട്ട് ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിക്കുന്നത്. ഇറാഖിനെതിരെ സൈനിക നടപടി വേണമോ വേണ്ടയോ എന്ന യുഎന്‍ തീരുമാനം ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പക്ഷെ യുഎന്‍ തീരുമാനം എന്തായാലും ഇറാഖിനെതിരെ യുദ്ധം ചെയ്യുമെന്ന നിലപാടിലാണ് യുഎസും ബ്രിട്ടനും മറ്റ് സഖ്യരാഷ്ട്രങ്ങളും.
ഇറാഖ് ആയുധപരിശോധനയോട് കൂടുതല്‍ സഹകരിച്ചെന്നും ഹാന്‍സ് ബ്ലിക്സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അല്‍സമൂദ്-2 മിസ്സില്‍ ഇറാഖ് നശിപ്പിച്ചത് യഥാര്‍ത്ഥ നിരായുധീകരണപ്രക്രിയയുടെ ഭാഗമാണെന്നും ഹാന്‍സ് ബ്ലിക്സ് അറിയിച്ചു.
എന്നാല്‍ അല്‍സമൂദ് മിസ്സില്‍ സംബന്ധിച്ച ഹാന്‍സ് ബ്ലിക്സിന്റെ വാദത്തെ യുഎസ് അനുകൂലിക്കുന്നില്ല. ബ്ലിക്സിന്റെ അതേ സമയം ഇറാഖ് അല്‍സമൂദ് മിസ്സിലുകള്‍ നശിപ്പിച്ചതില്‍ കാര്യമൊന്നുമില്ലെന്നും ഈ മിസ്സിലുകള്‍ നിര്‍മ്മിക്കാനുള്ള യന്ത്രസാമഗ്രികള്‍ ഇറാഖിന്റെ പക്കലുണ്ടെന്നും യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവല്‍ ആരോപിക്കുന്നു.












Click it and Unblock the Notifications