Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ബില്‍ നടപ്പ് സമ്മേളനത്തില്‍

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിക്കും.

സ്ത്രീകള്‍ക്ക് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി എ. ബി. വാജ്പേയി മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തിന് ശേഷം പാര്‍ലമെന്ററികാര്യമന്ത്രി സുഷമ സ്വരാജാണ് ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചത്.

ബില്‍ സംബന്ധിച്ച് യോഗത്തില്‍ സമവായമുണ്ടാക്കാനായില്ല. സമവായമുണ്ടായില്ലെങ്കില്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ പാസാക്കുമെന്ന് ബില്ലിനെ എതിര്‍ക്കുന്ന എസ്പി, ആര്‍ ജെ ഡി നേതാക്കളോട് പ്രധാനമന്ത്രി വാജ്പേയി യോഗത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+