Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക കയറ്റുമതി മേഖലകള്‍ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാര്‍ഷിക കയറ്റുമതി മേഖലകള്‍ തുടങ്ങുമെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരി അറിയിച്ചു.

കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി വിപുലമാക്കുകയും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പ്വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശൂര്‍, എറണാകുളം, പാലക്കാട് ്എന്നീ ജില്ലകളിലാണ് കാര്‍ഷിക കയറ്റുമതി മേഖലകള്‍ തുടങ്ങുന്നത്.

പഴങ്ങളും പച്ചക്കറികളുമാണ് ആദ്യഘട്ടത്തില്‍ ഈ മേഖലകളില്‍ വളര്‍ത്തുക. പിന്നീട് ഔഷധച്ചെടികളും സുഗന്ധവ്യഞ്ജനങ്ങളുമായി കൃഷി വിപുലീകരിയ്ക്കും.

അഞ്ചു വര്‍ഷത്തേക്കാണ് പദ്ധതി. പിന്നീട് മറ്റ് അഞ്ച് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിയ്ക്കും. 29.87 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കേന്ദ്രം 9.98 കോടിയും സംസ്ഥാന സര്‍ക്കാര്‍ 8.03 കോടിയും പദ്ധതിയ്ക്കായി ചെലവിടും. ബാക്കിത്തുക സ്വകാര്യ നിക്ഷേപത്തിലൂടെ കണ്ടെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+