സിനിമയെ സര്‍ക്കാര്‍ രക്ഷിക്കണം: അമ്മ
തിരുവനന്തപുരം: നിര്‍മാണവും വിതരണവും നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സിനിമാരംഗത്തുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം സര്‍ക്കാര്‍ നയമാണെന്നും സര്‍ക്കാരിന് മാത്രമേ സിനിമാ വ്യവസായത്തെ രക്ഷിക്കാനാവൂവെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു.
സിനിമാ വ്യവസായത്തില്‍ പല ഘട്ടങ്ങളിലായാണ് നികുതി നല്‍കേണ്ടതെന്ന് അമ്മ വൈസ് പ്രസിഡന്റ് സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ ചിത്രീകരണം മുതല്‍ പ്രദര്‍ശനം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ നികുതിയീടാക്കുന്നു. പല ഘട്ടങ്ങളിലായി നികുതി നല്‍കേണ്ടിവരുന്ന ഒരേയൊരു ഉത്പന്നം സിനിമയാണ്. വിതരണക്കാരെയും നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കിയതിന്റെ ഒരു കാരണവും ഇതാണ്.
മദ്യം പോലെ സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന വ്യവസായമാണ് സിനിമയെന്ന് അമ്മ സെക്രട്ടറി ടി. പി. മാധവന്‍ പറഞ്ഞു. എന്നിട്ടും ഈ വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിയ്ക്കുന്നില്ലെന്ന് മാധവന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications