കേരളത്തില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തോടനുബന്ധിച്ച് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുത്തങ്ങയില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്.
മുത്തങ്ങ സംഭവം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖകനെതിരെ കേസെടുത്ത സര്‍ക്കാര്‍ അടിയന്തിരാവസ്ഥാകാലത്തേതു പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
നെല്ലിയാമ്പതിയില്‍ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കരുത്. കൈയേറിയ ഭൂമി അവര്‍ക്ക് പതിച്ചുനല്‍കണം- സി. കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications