കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ഡ്രൈവര്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ദുബായ്: ഗള്‍ഫില്‍ മിനിബസ് ഡ്രൈവറായ മലയാളി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അല്‍ ഫത്തേ ഹൈവേയില്‍ വച്ചായിരുന്നു അപകടം. വടകര സ്വദേശി കിഴക്കേ വീട്ടില്‍ റിയാസ് ജായല്‍(33) ആണ് അപകടത്തില്‍ മരിച്ചത്.

ട്രാഫിക് നിയന്ത്രണ പോസ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അമിത വേഗവും ബ്രേക്ക് പിടിച്ചതില്‍ വന്ന പിഴവും മൂലമാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗള്‍ഫ് ഹോട്ടലിന്റെ പുറത്തുള്ള ട്രാഫിക് പോസ്റില്‍ റിയാസ് ഓടിച്ചിരുന്ന മിനിവാന്‍ വന്നിടിക്കുകയായിരുന്നു.

റോഡിന്റെ മധ്യഭാഗത്തുകൂടെയാണ് റിയാസിന്റെ വാഹനം അതിവേഗത്തില്‍ പോയിരുന്നത്. പെട്ടെന്ന് ട്രാഫിക് പോസ്റില്‍ റെഡ് ലൈറ്റ് കണ്ടപ്പോള്‍ തിടുക്കത്തില്‍ ബ്രേക്ക് പിടിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷി ഖലീല്‍ അലി പറയുന്നു. ട്രാഫിക് ഐലന്റില്‍ ചെന്നിടിച്ച വാഹനം കരണം മറിഞ്ഞശേഷം ട്രാഫിക് നിയന്ത്രണ പോസ്റില്‍ ചെന്നിടിച്ച് വീണ്ടും തലകുത്തി മറിഞ്ഞു.

അവിവാഹിതനായ റിയാസ് ജായല്‍ ആറ് വര്‍ഷമായി ബഹറിനില്‍ ജോലി ചെയ്യുകയാണ്. അമ്മാവനെ വിമാനത്താവളത്തില്‍ കൊണ്ട് വിട്ടശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് ക്ഷതമേറ്റ റിയാസ് ജായല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X