കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാനുവിന്റെയും ഗീതാനന്ദന്റെയും റിമാന്റ് നീട്ടി

  • By Staff
Google Oneindia Malayalam News

ബത്തേരി: ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി. കെ. ജാനുവിന്റെയും ദളിത് സമര സമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്റെയും റിമാന്റ് മാര്‍ച്ച് 21 വരെ നീട്ടി.

ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് ഇരുവരുടെയും റിമാന്റ് നീട്ടിക്കൊണ്ട് ഉത്തരവായത്. ജാനുവിനെയും ഗീതാനന്ദനെയും മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.

ജാനുവും ഗീതാനന്ദനും കല്പറ്റ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

അതിനിടെ മുത്തങ്ങ സംഭവത്തോടനുബന്ധിച്ച് റിമാന്റില്‍ കഴിയുന്ന ബത്തേരി ഡയറ്റ് ലക്ചറര്‍ കെ. കെ. സുരേന്ദ്രനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇ എന്‍ ടി വിദഗ്ധന്‍ പരിശോധിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സുരേന്ദ്രന് ആശുപത്രിയില്‍ പരിശോധന നടത്തിയത്.

പൊലീസ് കസ്റഡിയില്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുത്തങ്ങ സംഭവവുമായോ ആദിവാസി ഗോത്രമഹാസഭയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X