ഗതാഗതം നിയന്ത്രിക്കാന്‍ സോഫ്റ്റ്വേര്‍
ചെന്നൈ: ഗതാഗത സംവിധാനം പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഡച്ച് കമ്പനിയുടെ സോഫ്റ്റ്വേര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഉപയോഗിക്കുന്നു.
എ ആര്‍ എസ് ട്രാന്‍സ്പോര്‍ട്ട് ടെക്നോളജി തിരുവനന്തപുരത്ത് സ്ഥാപിച്ച ഓഫീസിലാണ് ഈ സോഫ്റ്റ്വേര്‍ ഇന്ത്യന്‍ സോഫ്റ്റ്വേര്‍ വിദഗ്ധര്‍ വികസപ്പിച്ചത്.
ആദ്യം ഇത് നെതര്‍ലാന്റ്സില്‍ പരീക്ഷിച്ചു. പരീക്ഷണം വിജയമായതോടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കമ്പനി സോഫ്റ്റ്വേര്‍ വില്‍ക്കാന്‍ തുടങ്ങി.
കേരളത്തിലെ റോഡില്‍ വാഹനങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് അറിയാന്‍ ഈ സോഫ്റ്റ്വേറിന്റെ സഹായത്തോടെ സാധിക്കും. ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിനും ഇത് സഹായകരമാണ്.
കേരളത്തില്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് തിരുവനന്തപുരത്ത് തന്നെ വികസിപ്പിച്ച സോഫ്റ്റ്വേര്‍ കേരളത്തില്‍ പരീക്ഷിക്കുന്നത്.
ഈ സംവിധാനമനുസരിച്ച് ഒരു ഇലക്ട്രോണിക് ഉപകരണം എല്ലാ ബസുകളിലും സ്ഥാപിച്ചിരിക്കും. വാഹനങ്ങള്‍ കുരുക്കില്‍ പെടുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ ഡ്രൈവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനാവും. ദീര്‍ഘദൂര ബസുകള്‍ പോലും എവിടെയാണെന്ന് തിരുവനന്തപുരത്തെ ഗതാഗത ഓഫീസില്‍ നിന്നറിയാനാവും. ഉപഗ്രഹം വഴിയാണ് ഇത് സാദ്ധ്യമാക്കുന്നത്.












Click it and Unblock the Notifications