കൊല്ലം ചെലവേറിയ നഗരം
കൊല്ലം: കൊല്ലം നഗരം കേരളത്തിലെ ഏറ്റവും ചെലവേറിയ നഗരമാകുന്നു. ജീവിത വില സൂചിക കണക്കിലെടുക്കുമ്പോഴാണ് കൊല്ലം തിരുവനന്തപുരത്തെ പിന്തള്ളി സംസ്ഥാനത്തിലെ ഏറ്റവും ചെലവേറിയ നഗരമായി മാറിയത്. ഒരു വര്‍ഷം മുമ്പ് വെറും ആറാം സ്ഥാനത്തായിരുന്നു കൊല്ലം.
ഇക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് വകുപ്പിന്റെ 2002 ലെ കണക്കില്‍ കൊല്ലത്തിന്റെ ജീവിത വില സൂചികാസംഖ്യ 1244 ആണ്. തിരുവനന്തപുരമാണ് രണ്ടാമത്. വില സൂചികാസംഖ്യ 1238. എറണാകുളത്തിന്റേത് 1151ഉം കോഴിക്കോടിന്റേത് 1149ഉം ആണ്.
പുനലൂര്‍ പട്ടണമാണ് ഏറ്റവും ചെലവു കുറഞ്ഞ പട്ടണം. ഇവിടുത്തെ വിലസൂചികാ സംഖ്യ വെറും 1125 ആണ്. കൊല്ലം ജില്ലയിലെ കിഴക്കേ അതിര്‍ത്തിയിലെ പട്ടണമാണ് പുനലൂര്‍.












Click it and Unblock the Notifications