എല്‍ഡിഎഫ് മന്ത്രിമാരെ ബഹിഷ്കരിക്കും
തിരുവനന്തപുരം: ആദിവാസി പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കാന്‍ ഇടതുമുന്നണി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
സെക്രട്ടറിയേറ്റ് നടയില്‍ നടത്തിവരുന്ന നിരാഹാര സമരം വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ക്ഷീണിതനായ തോമസ് ഐസക്കിനെ മാറ്റേണ്ടിവരും. ഇടതുമുന്നണി ഘടകകക്ഷികളിലെ ഓരോ എം എല്‍ എമാര്‍ വീതം ഒരുമിച്ച് നിരാഹാരം അനുഷ്ഠിക്കും.
മാര്‍ച്ച് 17ന് ജില്ലാ സൂപ്രണ്ട് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. മുത്തങ്ങയില്‍ തങ്ങളുടെ ദൗത്യം നിര്‍വഹിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി നീചമാണ്.












Click it and Unblock the Notifications